3 ഇഡിയറ്റ്സ്, നന്‍പന്‍; ഏതാണ് മികച്ച പടം?

രവീന്ദ്രന്‍ നായര്‍

നന്‍‌പന്‍
WEBDUNIA| Last Modified വെള്ളി, 13 ജനുവരി 2012 (13:59 IST)
PRO
PRO
താരങ്ങള്‍: വിജയ് സത്യരാജ്, ജീവാ, ശ്രീകാന്ത്, സത്യന്‍, ഇലിയാന, എസ്‌ജെ സൂര്യ
സൌണ്ട് ഡിസൈനര്‍: റസൂല്‍ പൂക്കുട്ടി
ഛായാഗ്രഹണം: മനോജ് പരമഹംസ
സംഗീതം: ഹാരിസ് ജയരാജ്
നിര്‍മാണം: ജെമിനി ഫിലിം സര്‍ക്യൂട്ട്
തിരക്കഥ: രാജ്കുമാര്‍ ഹിരാനി - അഭിജിത് ജോഷി
മൊഴിമാറ്റം: ശങ്കര്‍ - മദന്‍ കാര്‍ക്കി (വൈരമുത്തുവിന്റെ മകന്‍)
സംവിധാനം: ശങ്കര്‍

തമിഴിലെ ഒരു മള്‍‌ട്ടീസ്റ്റാര്‍ ചിത്രം, അതും ബ്രഹ്മാണ്ഡ സംവിധായകനായ ശങ്കര്‍ ഒരുക്കുമ്പോള്‍ ആ കാണാതിരിക്കുന്നതെങ്ങനെ. ചെന്നൈയിലെ മായാജാല്‍ എന്ന തീയേറ്ററിലേക്ക് പുറപ്പെടുമ്പോള്‍ എന്റെ മനസിലുള്ള ചോദ്യം ഇതായിരുന്നു, ‘നന്‍‌പന്റെ ഒറിജിനല്‍ വേര്‍ഷന്‍ ഹിന്ദിയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതിനെ വെല്ലുന്നതായിരിക്കുമോ ഒറിജിനലിന്റെ റിമേക്ക്?’

അഴിമതി, കൈക്കൂലി തുടങ്ങിയ സാമൂഹിക അനീതികള്‍ക്കെതിരെ ചെറുത്തുനില്‍‌ക്കുന്ന കഥാപാത്രമായിരിക്കും പലപ്പോഴും ശങ്കറിന്റെ നായക കഥാപാത്രം. അല്ലെങ്കില്‍ അതിശയിപ്പിക്കുന്ന വിഷ്വല്‍ ട്രീറ്റ് നല്‍‌കി കാണികളെ കയ്യിലെടുക്കുന്ന സിനിമകളാവും ശങ്കര്‍ സ്കൂളില്‍ നിന്ന് പുറത്തിറങ്ങുക. എന്നാല്‍ ഇത്തവണ, രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ പൊളിച്ചടുക്കുന്ന കോണ്‍സെപ്റ്റുമായാണ് ശങ്കര്‍ എത്തിയിരിക്കുന്നത്.

അടുത്ത പേജില്‍ “3 ഇഡിയറ്റ്സിന്റെ കഥ തന്നെയാണോ നന്‍‌പനിലേതും?”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :