Widgets Magazine
Widgets Magazine

ബാഹുബലി 2 സൂപ്പര്‍ ഡ്യൂപ്പര്‍, ഉഗ്രനെന്ന് പറഞ്ഞാൽ പോര, അത്യുഗ്രൻ!

അപര്‍ണ ഷാ 

വെള്ളി, 28 ഏപ്രില്‍ 2017 (11:13 IST)

Widgets Magazine

കാത്തിരിപ്പിനൊടുവിൽ ബാഹുബലി 2 തിയേറ്ററുകളിൽ എത്തി. ഗംഭീരമെന്ന് പറഞ്ഞാൽ പോര. അതിഗംഭീരം. ഒന്നാം ഭാഗത്തേക്കാൾ മൂന്നിരട്ടി സൂപ്പർ ആണ് ബാഹുബലി 2. ബോക്സ് ഓഫീസിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായെന്ന് ഉറപ്പിക്കാം. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഒരു ഇതിഹാസമാണ് ബാഹുബലി. ഈ സിനിമയെ വിശേഷിപ്പിക്കാന്‍ മറ്റുപദങ്ങള്‍ക്കൊന്നും കരുത്ത് പോരാതെ വരും. 
 
ആദ്യ ചിത്രത്തിന്റെ ഇഫക്ടിൽ തന്നെ രണ്ടാം ചിത്രവും എടുക്കുക എന്നത് ഒരു സംവിധായകനെ സംബന്ധിച്ച് അത്ര എളുപ്പമുള്ള പണി അല്ല. എന്നാൽ, എസ് എസ് രാജമൗലി എന്ന ഇന്ത്യൻ സംവിധായകൻ ഇപ്പോൾ ലോകനെറുകയിൽ ആണ്. അപാരം തന്നെയാണ് ഈ സംവിധായകൻ എന്ന് സിനിമ കണ്ടിറങ്ങുന്നവർ ഒന്നടങ്കം പറയുന്നു. പ്രതീക്ഷയോടെ വരുന്നവരെ മാത്രമല്ല, അമിത പ്രതീക്ഷയോടെ വരുന്നവരേയും പിടിച്ചിരുത്തുന്ന ചിത്രമാണ് ബാഹുബലി 2 എന്ന് പറയാതെ വയ്യ. 
 
ആദ്യ ഭാഗം അവസാനിച്ചതെവിടെയോ അവിടെ നിന്നുതന്നെയാണ് രണ്ടാം ഭാഗത്തിന്റെ തുടക്കവും. അവിടെനിന്ന് നമ്മള്‍ ഇതുവരെ കാണാത്ത കാഴ്ചകളിലേക്ക്, ഭ്രമിപ്പിക്കുന്ന ദൃശ്യങ്ങളിലേക്ക് രാജമൗലി നമ്മളെ ക്ഷണിക്കുകയാണ്. കാണുന്ന കാഴ്ചകളൊന്നും പടം ബ്രഹ്മാണ്ഡമാക്കാന്‍ വേണ്ടി പടച്ചുവിട്ട ജീവനില്ലാത്ത ദൃശ്യങ്ങളല്ല. ഉജ്ജ്വലമായ ഒരു സിനിമ അതിന്‍റെ ഏറ്റവും തീവ്രമായ മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്നതിന്‍റെ വിസ്മയനിമിഷങ്ങളാണ്. 
 
ആദ്യഭാഗത്തില്‍ കാണാത്ത ചില മുഖങ്ങള്‍ കൂടി ഈ ചിത്രത്തില്‍ നമുക്ക് കാണാനാവും. പുതിയ ചില വില്ലന്മാരും ചിത്രത്തിൽ അരങ്ങേറുന്നുണ്ട്. ബാഹുബലിയുടെ മാത്രമല്ല, മഹിഷ്മതിയുടെ മൊത്തം ഭംഗിയും ഒരു കോട്ടവും തട്ടാതെ വരച്ചെടുക്കാൻ (ഒപ്പിയെടുക്കാൻ) ഛായാഗ്രാഹകന്‍ കെ കെ സെന്തില്‍കുമാറിന് സാധിച്ചിട്ടുണ്ട്. വിഷ്വൽസെല്ലാം അതിഗംഭീരം, കാസ്റ്റിങ്ങ് ഒന്നിനൊന്ന് മെച്ചമെന്ന് വീണ്ടും തെളി‌യിച്ചു. 
 
ഗാനരംഗങ്ങളും യുദ്ധരംഗങ്ങളുമാണ് ബാഹുബലിയുടെ ഏറ്റവും വലിയ ആകര്‍ഷണം. എംഎം കീരവാണിയുടെ സംഗീതവും പശ്ചാത്തലസംഗീതവും കാതുകളെ പ്രകമ്പനം കൊള്ളിക്കും. ആദ്യ ഭാഗത്തേക്കാൾ മികച്ച് നിൽക്കുന്ന സംഘട്ടന രംഗങ്ങൾ. ഇത്രയും പെര്‍ഫെക്ട് ആയ യുദ്ധരംഗങ്ങള്‍ നമ്മള്‍ ഹോളിവുഡ് സിനിമകളില്‍പ്പോലും അപൂര്‍വമായേ കണ്ടിട്ടുള്ളൂ എന്ന് ഉറപ്പിച്ച് പറയാം. ശ്വാസമടക്കിപ്പിടിച്ചു മാത്രം കണ്ടിരിക്കുന്ന പോരാട്ടമുഹൂര്‍ത്തങ്ങളാണ് ബാഹുബലി 2വിൽ ഉള്ളത്.  
 
അവസാനം വരെ പിടിച്ചിരുത്തുകയല്ല ബാഹുബലി, തുടക്കം മുതൽ ഒടുക്കം വരെ അതിൽ ലയിച്ചിരിക്കുകയാണ് പ്രേക്ഷകർ. പ്രേക്ഷകരെ അങ്ങനെ പിടിച്ചിരുത്താൻ സാധിക്കുന്നു എന്നതാണ് ഇതിഹാസ സംവിധായകന്റെ പ്രത്യേകത്. (ഇതിസാഹ സിനിമ എടുക്കുന്നയാളെ ഇതിഹാസ സംവിധായകൻ എന്നു തനെൻ അല്ലേ വിളിക്കേണ്ടത്?). സൂപ്പര്‍ ഡ്യൂപ്പര്‍, ആദ്യ ഭാഗം ഒന്നുമല്ല, തകര്‍പ്പന്‍ പടമാണ് രണ്ടാം ഭാഗമെന്ന് നിസ്സംശയം പറയാം. 
 
ബാഹുബലിയായി പ്രഭാസും ദേവസേനയായി അനുഷ്‌കയും തകര്‍ത്തഭിനയിച്ചു. റാണാ ദഗ്ഗുപതിയും തമന്നയും സത്യരാജും അവരവരുടെ റോളുകള്‍ ഗംഭീരമാക്കി. എടുത്തു പറയേണ്ടത് പ്രഭാസിന്റേയും രമ്യ കൃഷ്ണന്റേയും റോളുകൾ തന്നെ. ഒടുവിൽ ഒന്നാം ഭാഗം ബാക്കിയാക്കിയ ആ ചോദ്യത്തിന് ഉത്തരം വരുന്നു- എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത്?. അതിന്റെ ഉത്തരം തീയേറ്ററിൽ നിന്നു തന്നെ അറിയണം.
ആളുകള്‍ക്ക് തിയേറ്ററില്‍ വന്നിരുന്ന കാണാനുള്ളതാണ് എന്ന പൂര്‍ണബോധ്യത്തോടെ വിട്ടുവീഴ്ചകളില്ലാതെയാണ് ചിത്രം രാജമൗലി ഒരുക്കിയിരിക്കുന്നത്. ബാഹുബലിയിൽ അവശേഷിപ്പിച്ച ഓരോ ചോദ്യത്തിനുമുള്ള മറുപടി കൂടിയാണ് ബാഹുബലി 2..
 റേറ്റിങ്: 4/5Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

കെ ആർ കെയുടെ ട്വിറ്റർ നോക്ക‌രുത്!! എല്ലാം പൊളിയും!

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബാഹുബലി തീയേറ്ററിൽ എത്തിയിരിക്കുകയാണ്. ബാഹുബലി 2ന്റെ ...

news

പതിനായിരം വർഷങ്ങൾക്ക് മുമ്പുള്ള വനങ്ങൾ, ഈ ടീസർ നിങ്ങളെ അത്ഭുതപ്പെടുത്തും!

പനാഷെ സ്റ്റുഡിയോസ് പുറത്തിറക്കുന്ന ‘ആൻസെസ്റ്റേഴ്സ്’ എന്ന ഗെയിമിന്റെ ടീസർ അടുത്തിടെ ...

news

അയാൾ ശശിയിലെ വൈറലാകുന്ന 'ശശിപ്പാട്ട്'

ശ്രീനിവാസനെ നായകനാക്കി സജിന്‍ ബാബു ഒരുക്കുന്ന 'അയാള്‍ ശശി' എന്ന ചിത്രത്തിലെ ...

news

ഉദയനും സിബിയും പിരിയുമെന്ന് മമ്മൂട്ടി പ്രവചിച്ചു!

മലയാളത്തിലെ ഏറ്റവും സൂപ്പര്‍ഹിറ്റ് തിരക്കഥാജോഡിയായിരുന്നു ഉദയ്കൃഷ്ണയും സിബി കെ തോമസും. ...

Widgets Magazine
Widgets Magazine Widgets Magazine