‘ദ്രോണ’ ദൃശ്യവിരുന്നിലൂടെ യാത്ര

PROPRO
പ്രണയം, വിരഹം, വഴിവിട്ട ബന്ധങ്ങള്‍. ബോളിവുഡ് ചിത്രങ്ങളുടെ പതിവ് സങ്കേതങ്ങളില്‍ നിന്നും മാറി സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ ഗോള്‍ഡി ബെല്‍. ആധുനികതയും മിത്തുകളും ഇഴ പിരിയുന്ന കഥയിലൂടെ ദൃശ്യ വിസ്മയങ്ങളുടെ പുതിയ ലോകം പ്രേക്ഷകര്‍ക്ക് മുന്നില്‍ ബെല്‍ തുറക്കുന്നത് ‘ദ്രോണ’ എന്ന ചിത്രത്തിലൂടെ ആണ്.

നിഗൂഡതകളുടെയും മിത്തുകളുടെയും ദുര്‍ഘടം പിടിച്ച വഴികളിലൂടെ ഒരു ആധുനിക മനുഷ്യന്‍ നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്. പുരാണ നായകന്‍‌മാര്‍ക്കിടയിലൂടെ വിശ്വാസങ്ങളും അനാചാരവും നന്‍‌മയും തിന്‍‌മയും മാന്ത്രികതയും ശാപങ്ങളും ഒക്കെ തേടിയുള്ള ശാസംപിടിച്ച ഒരു യാത്ര. സാങ്കേതിക തികവാണ് ചിത്രം നല്‍കുന്ന വാഗ്ദാനം.

ഇന്ത്യയിലെ പുതിയ ട്രന്‍ഡായ അമാനുഷിക കഥാപാത്രങ്ങളുടെ നിരയിലേക്ക് ദ്രോണയിലൂടെ എത്തുന്നത് അഭിഷേക് ബച്ചനാണ്. ക്രിഷ് എന്ന ചിത്രത്തില്‍ ഹൃതിക്ക് അവതരിച്ച കഥാപാത്രത്തിന്‍റേ ശ്രേണിയിലാണ് ദ്രോണയിലെ നായകനും പെടുന്നത്. ഫാന്‍റസി സിനിമകളുടെ നിരയില്‍ ക്രിഷുമായി സാമ്യങ്ങളില്ലാത്ത ചിത്രം പക്ഷേ സ്പെഷ്യല്‍ ഇഫക്ടുകളുടെ കാര്യത്തില്‍ ക്രിഷിനെക്കാള്‍ ഒരു പടി മുന്നിലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

രക്തം മരവിപ്പിക്കുന്ന സ്റ്റണ്ടുകളും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങളും തരുന്ന ചിത്രത്തിലെ നായിക പ്രിയങ്ക ചോപ്രയാണ്. ചിത്രത്തില്‍ ജയാ ബച്ചന്‍, കെ കെ മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശ്യാം കൌശലും ടോം ഡെല്‍‌മറും നിര്‍വ്വഹിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ സ്പെഷ്യല്‍ ഇഫക്ടുകളാല്‍ സമ്പന്നമാണ്.

സമീര്‍ ആര്യ ക്യാമറയും ശ്യാം കെ സല്‍ഗോംകര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സ്പെഷ്യന്‍ ഇഫക്ടുകള്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ഐ ക്യൂബ് സ്റ്റുഡിയോയില്‍ ഡെവിഡ് ബുഷാണ്. ആശു ധ്രുവ് സംഗീത വിഭാഗം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകനും ജയദീപ് സര്‍ക്കാരും ചേര്‍ന്നാണ്.

WEBDUNIA|
റോസ് മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം ഈറോസ് ഓഗസ്റ്റ് മാസത്തില്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് തീയറ്ററുകളില്‍ എത്തിക്കാമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ആധുനികതയും മിത്തുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന കഥകള്‍ പറയുന്ന സിനിമകള്‍ എക്കാലത്തും ബോക്സ് ഓഫീസില്‍ പരക്കെ സ്വീകരിക്കപ്പെട്ടിടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :