സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു, പ്രഭാസും മോഹന്‍ലാലും ഒന്നിക്കുന്നു!

Prabhas, Mohanlal, Mahabharatham, Bahubali, Rajamouli, Prithviraj, പ്രഭാസ്, മോഹന്‍ലാല്‍, മഹാഭാരതം, ബാഹുബലി, രാജമൌലി, പൃഥ്വിരാജ്
BIJU| Last Updated: വ്യാഴം, 4 മെയ് 2017 (11:22 IST)
ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ഒരാള്‍ പ്രഭാസ് ആണ്. ബാഹുബലി സീരീസിലെ രണ്ട് ചിത്രങ്ങള്‍ പ്രഭാസിന് കരിയറില്‍ നല്‍കിയ മൈലേജ് ചെറുതല്ല. 25 കോടി രൂപയാണ് പ്രഭാസിന്‍റെ ഇപ്പോഴത്തെ പ്രതിഫലം. മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴത്തെ അധികരിച്ച് ചെയ്യുന്ന മഹാഭാരതം എന്ന 1000 കോടിയുടെ പ്രൊജക്ടിലാണ് മോഹന്‍ലാലിനൊപ്പം പ്രഭാസും എത്തുന്നത്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഒരു സുപ്രധാന കഥാപാത്രത്തിനായി പ്രഭാസിനെ സമീപിച്ചുകഴിഞ്ഞു.

ദുരോധനനാകാനാണ് പ്രഭാസിനെ സമീപിച്ചതെന്ന് സ്ഥിരീകരിക്കാനാകാത്ത റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയാണെങ്കില്‍ മോഹന്‍ലാലും പ്രഭാസും തമ്മിലുള്ള ഗദായുദ്ധമായിരിക്കും മഹാഭാരതം സിനിമയുടെ ഹൈലൈറ്റ്.

ബാഹുബലി 2ന്‍റെ രണ്ടോ മൂന്നോ ഇരട്ടി ബൃഹത്തായ പ്രൊജക്ടായിരിക്കും മഹാഭാരതം. സാബു സിറിളാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനര്‍. പൃഥ്വിരാജ്, ഹൃത്വിക് റോഷന്‍ തുടങ്ങിയവരും ഈ സിനിമയുടെ ഭാഗമായേക്കുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :