വിക്രമിനായി നായികമാര്‍ മത്സരിച്ചു, ഒടുവില്‍...?

WEBDUNIA|
PRO
ഷങ്കറിന്‍റെ ‘ഐ’ എന്ന സിനിമയ്ക്ക് ശേഷം വിക്രം നായകനാകുന്നത് ധരണി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറിലാണ്. ‘റാസ്കല്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഈ സിനിമയിലെ നായികയാകാന്‍ തൃഷയെയും ഹന്‍സികയെയും പരിഗണിച്ചിരുന്നു. ഇവരില്‍ ഒരാള്‍ നായികയാകുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിലെ നായികാസ്ഥാനം ഏറ്റെടുക്കാനായി പല അടവുകളും തൃഷയും ഹന്‍സികയും പയറ്റിയെന്നാണ് അറിയുന്നത്.

എന്നാല്‍ ഒടുവില്‍ ഭാഗ്യം ലഭിച്ചത് ഹന്‍സികയ്ക്കാണ്. താന്‍ റാസ്കലില്‍ നിന്ന് ഔട്ടായി എന്നറിഞ്ഞ തൃഷ കടുത്ത നിരാശയിലാണെന്നാണ് റിപ്പോര്‍ട്ട്.

ഐയ്ക്ക് വേണ്ടി വിക്രം ശരീരഭാരം ഏറെ കുറച്ചിരുന്നു. ഫെബ്രുവരി അവസാനത്തോടെ ഐയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഇനി രണ്ടുമാസത്തോളം വിക്രം വിശ്രമിക്കുമെന്നാണ് സൂചന. തന്‍റെ പഴയലുക്കിലേക്ക് തിരിച്ചെത്താനാണിത്. ധരണിയുടെ ചിത്രത്തില്‍ പുതിയ ലുക്കിലായിരിക്കും വിക്രം പ്രത്യക്ഷപ്പെടുക. ദില്‍, ദൂള്‍ എന്നീ മെഗാഹിറ്റ് ചിത്രങ്ങള്‍ വിക്രമിന് സമ്മാനിച്ചത് ധരണിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :