മോഹന്‍ലാല്‍ ചിത്രം കേരളത്തില്‍ റിലീസ് 300 തിയേറ്ററുകളില്‍!

WEBDUNIA|
PRO
സൂപ്പര്‍താര ചിത്രങ്ങള്‍ നൂറും നൂറ്റമ്പതും തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതാണ് കേരളത്തിലെ പതിവ്. അതിലും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത് ഒരു പരീക്ഷണം നടത്താന്‍ ആരും ശ്രമിച്ചിട്ടില്ല. എന്നാല്‍ മോഹന്‍ലാല്‍ ഇപ്പോള്‍ അങ്ങനെയൊരു പരീക്ഷണത്തിന് മുതിരുകയാണ്.

തന്‍റെ ഒരു ചിത്രം കേരളത്തില്‍ 300 തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് താരത്തിന്‍റെ തീരുമാനം. ‘ജില്ല’ എന്ന തമിഴ് ചിത്രമാണ് ജനുവരി 10ന് കേരളത്തില്‍ 300 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

മോഹന്‍ലാല്‍ തന്നെയാണ് ഈ സിനിമയുടെ കേരളത്തിലെ വിതരണം നടത്തുന്നത്. ജില്ലയില്‍ മോഹന്‍ലാലിന് കേരളത്തിലെ വിതരണാവകാശമാണ് പ്രതിഫലമായി ലഭിച്ചത്. പടം റിലീസാകുന്നതോടെ അഞ്ചുകോടിയിലേറെ രൂപ മോഹന്‍ലാലിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിനൊപ്പം വിജയ്, കാജല്‍ അഗര്‍വാള്‍ എന്നിവരും ജില്ലയില്‍ അഭിനയിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :