മെഹ്ബൂബ: പണവും സെക്സും

IFMPRO
പണവും ബിസനസും ലൈംഗികതയും കുടുംബ ബന്ധങ്ങള്‍ തകര്‍ത്തെറിയുന്നത് ഇതിനു മുമ്പ് പല തവണ ഇന്ത്യന്‍ പ്രേക്ഷകര്‍ കണ്ട് മടുത്തതാണ്. ഇന്ത്യന്‍ നഗര ജീവിതത്തിലെ താളപ്പിഴകളും തെറ്റുകളും നായകനും നായികയും ധര്‍മ്മ സങ്കടത്തില്‍ അകപ്പെടുന്നതും എല്ലാം എന്നിരുന്നാലും ബോളിവുഡില്‍ ആവര്‍ത്തിക്കുകയാണ്.

അജയ്ദേവ് ഗണും സഞ്ജയ് ദത്തും നായകന്‍‌മാരാകുന്ന പുതിയ ചിത്രം മെഹ്‌‌ബൂബയും പറയുന്നത് ഇതൊക്കെ തന്നെ. എന്നാല്‍ ചിത്രത്തിന്‍റെ ട്രീറ്റ്‌മെന്‍റില്‍ സ്വീകരിച്ചിരിക്കുന്ന വ്യത്യസ്തത ചിത്രം രസകരമാക്കുമെന്നാണ് അണിയറ സംസാരം. അഫ്സല്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നീണ്ട നാളുകള്‍ക്ക് ശേഷം മനീഷ കൊയ്‌രാളയുടെ മടങ്ങിവരവ് കൂടിയാണ്.

ബിസിനസുകാരനായ ശ്രാവണ്‍ ധരിവാള്‍ എല്ലാത്തിനെയും പണത്തിന്‍റെ മൂല്യത്തില്‍ കൂടി കാണുന്ന വ്യക്തിയാണ്. വന്‍‌‌കിട ബിസിനസ്സുകാരനായ ഇയാള്‍ ന്യൂയോര്‍ക്കില്‍ ഏകാന്ത ജീവിതം നയിക്കുകയാണ്. ആവശ്യത്തിലധികം പണവും സൌന്ദര്യവും ഉള്ളതിനാല്‍ ആഗ്രഹിക്കുന്ന പെണ്ണിനെ തന്നെ കിടക്കയില്‍ എത്തിക്കാന്‍ ധരിവാളിനു കഴിഞ്ഞിരുന്നു.

എന്നാല്‍ പണത്തിനേക്കാള്‍ ഇന്ത്യന്‍ മൂല്യങ്ങളും നന്‍‌മകളും മനസ്സില്‍ സൂക്ഷിക്കുന്ന വര്‍ഷ എന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നതോടെ ധരിവാള്‍ എല്ലാം മറക്കുന്നു. ജീവിതത്തില്‍ ആദ്യമായി ശ്രാവണിനെ ആദ്യം തന്നെ നിഷേധിച്ച വര്‍ഷ അയാളെ പെണ്ണുങ്ങള്‍ വസ്തുക്കളല്ലെന്ന് ബോധ്യപ്പെടുത്തുകയാണ്. തൊട്ടു പിന്നാലെ തന്നെ വര്‍ഷയുടെ മാതാപിതാക്കളെ കണ്ട് വര്‍ഷയെ ധരിവാള്‍ അവളെ വിവാഹം കഴിക്കുന്നതിലാണ് കാര്യങ്ങള്‍ അവസാനിച്ചത്.

ഭാര്യാഭര്‍ത്താക്കന്‍‌മാരായി കഴിഞ്ഞ വര്‍ഷയും ശ്രാവണും അവധിക്കാലം ചെലവഴിക്കാന്‍ വിദേശത്തേക്ക് പോകുമ്പോഴാണ് വര്‍ഷയുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നത്. തനിക്ക് ഉറങ്ങുമ്പോള്‍ മാത്രം സ്നേഹം മതിയെന്ന ശ്രാവണിന്‍റെ വാക്കുകള്‍ വര്‍ഷയെ തകര്‍ത്തു. വര്‍ഷ പതിയെ ശ്രാവണുമൊത്തുള്ള ജീവിതം തന്നെ ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങി.

WEBDUNIA|
വര്‍ഷങ്ങള്‍ക്ക് ശേഷം അനുജന്‍ കരണിന്‍റെ വിവാഹത്തിനായി ശ്രാവണ്‍ സ്വന്തം പട്ടണത്തിലേക്ക് മടങ്ങിയെത്തുകയാണ്. പായല്‍ എന്ന പെണ്‍കുട്ടിയെയാണ് കരണ്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ പായലിനെ കണ്ടപ്പോള്‍ അമ്പരന്നത് ശ്രാവണായിരുന്നു. വര്‍ഷ തന്നെയായിരുന്നു പായലും. ജൂലായ് 11 ന് റിലീസ് ചെയ്തേക്കുന്ന ചിത്രത്തിന്‍റെ സംഗീതം നല്‍കുന്നത് ഇസ്മായീല്‍ ദര്‍ബാറാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :