മുമ്പ് ചിരിപ്പിച്ചിട്ടുണ്ട്, ഇതില്‍ ചിരിയില്ല; ബിജുമേനോന്‍ ഇതില്‍ എന്താണ് ചെയ്യുന്നത്? !

സ്വര്‍ണ്ണക്കടുവ ഗൌരവമുള്ള സിനിമ

Biju Menon, Jose Thomas, Swarnakkaduva, Innocent, Pulimurugan, Dileep,  ബിജുമേനോന്‍, ജോസ് തോമസ്, സ്വര്‍ണക്കടുവ, സ്വര്‍ണ്ണക്കടുവ, ഇന്നസെന്‍റ്, പുലിമുരുകന്‍, ദിലീപ്
Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (15:14 IST)
ബിജുമേനോന്‍ നായകനാകുന്ന ‘സ്വര്‍ണ്ണക്കടുവ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോസ് തോമസാണ്. വമ്പന്‍ കോമഡിച്ചിത്രങ്ങളുടെ സംവിധായകനാണ് ജോസ് തോമസ്. മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, മായാമോഹിനി, ശൃംഗാരവേലന്‍ തുടങ്ങിയ തകര്‍പ്പന്‍ കോമഡിച്ചിത്രങ്ങള്‍ ജോസ് തോമസിന്‍റെ വകയാണ്.

എന്നാല്‍ പുതിയ ചിത്രം സ്വര്‍ണ്ണക്കടുവ ഒരു കോമഡിച്ചിത്രമല്ല. തീര്‍ത്തും ഗൌരവമുള്ള ഒരു പ്രമേയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. ബാബു ജനാര്‍ദ്ദനനാണ് തിരക്കഥ. റിയലിസ്റ്റിക്കായ ഒരു കഥയ്ക്കായുള്ള ജോസ് തോമസിന്‍റെ അന്വേഷണമാണ് സ്വര്‍ണക്കടുവയിലേക്കെത്തിയത്.

ബിജു മേനോനോടൊപ്പം സുപ്രധാനമായ ഒരു കഥാപാത്രത്തെ ഇന്നസെന്‍റും അവതരിപ്പിക്കുന്നു. എന്തായാലും കോമഡി ട്രാക്കില്‍ നിന്ന് മാറി ഗൌരവപൂര്‍ണമായ സമീപനം പുതിയ ചിത്രത്തില്‍ സ്വീകരിക്കാനുള്ള ജോസ് തോമസിന്‍റെ തീരുമാനം അഭിനന്ദനാര്‍ഹമാണ്. കോമഡിച്ചിത്രങ്ങള്‍ക്ക് മുമ്പ് ലോഹിതദാസിന്‍റെ തിരക്കഥയില്‍ ‘സാദരം’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ജോസ് തോമസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :