പ്രഭുദേവ - സല്‍‌മാന്‍ വീണ്ടും: ഇത് ‘അയന്‍’ റീമേക്ക് !

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
സ്മഗ്ലിംഗ് ആയിരുന്നു ‘അയന്‍’ എന്ന തമിഴ് ആക്ഷന്‍ ത്രില്ലറിന്‍റെ പ്രമേയം. - ജോഡിയുടെ ഈ മെഗാഹിറ്റ് ചിത്രം കെ വി ആനന്ദ് ആണ് സംവിധാനം ചെയ്തത്. വെറും 14 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ സിനിമ 128 കോടി രൂപയാണ് ഗ്രോസ് കളക്ഷന്‍ നേടിയത് !

പുതിയ വാര്‍ത്ത, ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ്. സല്‍മാന്‍ ഖാനാണ് ചിത്രത്തിലെ നായകന്‍. ടിപ്സ് നിര്‍മ്മിക്കുന്ന ഈ സിനിമ 2013 ക്രിസ്മസ് റിലീസായാണ് പ്ലാന്‍ ചെയ്യുന്നത്.

വാണ്ടഡ് എന്ന മെഗാഹിറ്റിന് ശേഷം സല്‍മാന്‍ ഖാനും പ്രഭുദേവയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ‘അയന്‍’ എന്ന സിനിമയുടെ റീമേക്ക് കൂടിയാകുമ്പോള്‍ പ്രതീക്ഷകള്‍ ഇരട്ടിയാകുന്നു.

‘റൌഡി റാത്തോഡ്’ നൂറുകോടി ക്ലബ്ബില്‍ കടന്നതോടെ പ്രഭുദേവ ബോളിവുഡിലെ മോസ്റ്റ് വാണ്ടഡ് ഡയറക്ടര്‍ ആണ്. ‘ഏക്ഥാ ടൈഗര്‍’ 200 കോടി കളക്ഷന്‍ സ്വന്തമാക്കുമ്പോള്‍ ബോളിവുഡില്‍ സല്‍മാനും എതിര്‍ശബ്ദമില്ല. ഇവരുടെ കൂടിച്ചേരല്‍ വീണ്ടും ഹിന്ദി സിനിമയില്‍ വിസ്മയം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :