നിവിന്‍ പോളീ, ആ ഗ്ലാസങ്ങ് ഊരിക്കോ... അല്ലെങ്കില്‍ ഓടുമ്പോ താഴെപ്പോകും!

Action Hero Biju, Nivin Pauly, Abride Shine, Anu Immanuel, Jerry Amaldev,  ആക്ഷന്‍ ഹീറോ ബിജു, നിവിന്‍ പോളി, എബ്രിഡ് ഷൈന്‍, അനു ഇമ്മാനുവല്‍, ജെറി അമല്‍‌ദേവ്
Last Modified വെള്ളി, 29 ജനുവരി 2016 (21:00 IST)
‘ആക്ഷന്‍ ഹീറോ ബിജു’ വരുന്നു. ഫെബ്രുവരി അഞ്ചിനാണ് റിലീസ്. നിവിന്‍ പോളി ആദ്യമായി നിര്‍മ്മാതാവാകുന്ന പടം. നിവിന്‍ പോളി ആദ്യമായി പൊലീസ് കഥാപാത്രമാകുന്ന പടം.

പൂര്‍ണമായും നര്‍മ്മത്തില്‍ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എബ്രിഡ് ഷൈന്‍. പതിവ് പൊലീസ് കഥകളില്‍ നിന്നും കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്ന് സംവിധായകന്‍ പറയുന്നു.

“1983ന്‍റെ സമയത്തുതന്നെ നിവിനുമൊത്ത് ഒരു പൊലീസ് സ്റ്റോറി പ്ലാന്‍ ചെയ്തിരുന്നു. ഞാന്‍ കണ്ട ചില പൊലീസുകാരുണ്ട്. അവരിലൂടെ കണ്ട കാഴ്ചകളുണ്ട്. ആ കാഴ്ചകളിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. എനിക്ക് മനസിലാക്കാന്‍ സാധിച്ച പൊലീസ് സംവിധാനത്തിന്‍റെ ഒരു ലൈറ്റ് വേര്‍ഷന്‍ നുറുങ്ങ് നര്‍മ്മത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് ഈ സിനിമയില്‍” - എബ്രിഡ് ഷൈന്‍ പറയുന്നു.

ബിജു പൌലോസ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ആ പൊലീസ് ഉദ്യോഗസ്ഥന്‍റെ കാഴ്ചപ്പാടിലൂടെയാണ് ചിത്രം വികസിക്കുന്നത്.

ആക്ഷന്‍ ഹീറോ ബിജുവില്‍ അനു ഇമ്മാനുവലാണ് നായിക. നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്‍റെ മകളാണ് അനു. ജെറി അമല്‍ദേവാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

നിവിന്‍ പോളിയുടെ പോലീസ് കഥാപാത്രം അമാനുഷിക നായകനല്ല, സിനിമാറ്റിക് ആക്ഷന്‍ രംഗങ്ങളും ഈ ചിത്രത്തില്‍ ഇല്ല. 1983 പോലെ സ്വാഭാവിക നര്‍മ്മത്തിന്റെ അകമ്പടിയില്‍ ബിജു പൗലോസിനൊപ്പം സഞ്ചരിക്കുന്നതാണ് ആക്ഷന്‍ ഹീറോ ബിജു.

ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു സൂപ്പര്‍ എന്‍ററ്ടെയ്നറായിരിക്കും ചിത്രമെന്ന് ഉറപ്പുതരുന്നു ആക്ഷന്‍ ഹീറോ ബിജുവിന്‍റെ ട്രെയിലര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :