ഡോണ്‍ 2 വരുന്നു, ന്യൂ ലുക്കില്‍ കിംഗ് ഖാന്‍

WEBDUNIA|
PRO
‘ഡോണ്‍ 2 - ദ് ചെയ്സ് കണ്ടിന്യൂസ്’ ഒരുങ്ങുകയാണ്. 2006ല്‍ പുറത്തിറങ്ങിയ ‘ഡോണ്‍ ദ് ചെയ്സ് ബിഗിന്‍സ് എഗൈന്‍’ എന്ന മെഗാഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം. ഷാരുഖ് ഖാന്‍ തന്നെ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഏറ്റവും പുതിയ സ്റ്റില്ലുകള്‍ പുറത്തുവന്നു. ഷാരുഖ് ഖാന്‍ പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെടുന്നതാണ് സ്റ്റില്ലുകള്‍. സിക്സ് പാക്ക് ശരീരമാണ് ഈ സിനിമയില്‍ ഷാരുഖിന്. നീളന്‍ മുടിയും ഈ കഥാപാത്രത്തിന്‍റെ പ്രത്യേകതയാണ്.

പുതിയ ചിത്രത്തില്‍ ഡോണ്‍ ജയിലില്‍ കഴിയുകയാണ്. ഡോണ്‍ ഒരു ജയില്‍ഭേദനത്തിനൊരുങ്ങുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാം. അവര്‍ അയാളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

അടുത്ത പേജില്‍ - ഡോണിനെ കീഴടക്കാന്‍ 11 രാജ്യങ്ങള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :