ഞാന്‍ ദക്ഷിണേന്ത്യയുടെ താരമാണ്, ബോളിവുഡിന്‍റേതല്ല: വിക്രം

വിക്രം, ഷങ്കര്‍, ഐ, പ്രിയദര്‍ശന്‍, വിജയ്
Last Updated: തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (15:35 IST)
വിക്രം ഇന്ത്യ മുഴുവന്‍ പിടിച്ചുകുലുക്കാന്‍ റെഡിയായിരിക്കുകയാണ്. വിക്രം അഭിനയിച്ച ബ്രഹ്‌മാണ്ഡ ചിത്രം 'ഐ' നവംബറില്‍ റിലീസാകും. ഷങ്കര്‍ സംവിധാനം ചെയ്ത ഈ സിനിമയുടെ ഹിന്ദി ഡബ്ബിംഗ് പതിപ്പും തമിഴ് പതിപ്പിനൊപ്പം റിലീസ് ചെയ്യുന്നുണ്ട്.

മണിരത്നത്തിന്‍റെ രാവണ്‍, ബിജോയ് നമ്പ്യാരുടെ ഡേവിഡ് തുടങ്ങിയ ഹിന്ദിച്ചിത്രങ്ങളില്‍ മണിരത്നം അഭിനയിച്ചിട്ടുണ്ട്. 'അന്യന്‍' എന്ന സിനിമയുടെ ഹിന്ദി പതിപ്പായ അപരിചിത് ഇപ്പോള്‍ ടി വിയില്‍ കാണിക്കുമ്പോഴും വന്‍ റേറ്റിംഗാണ്.

എന്നാല്‍ ഇതൊന്നും ഹിന്ദിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിക്രമിനെ പ്രേരിപ്പിക്കുന്നില്ല. "ബോളിവുഡില്‍ നിന്ന് ഒട്ടേറെ ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ അതൊന്നും ഞാന്‍ സ്വീകരിക്കുന്നില്ല. ഞാന്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്നെ താരമാക്കിയത് ആ സിനിമകളാണ്" - വിക്രം പറയുന്നു.

"ബോളിവുഡ് എന്‍റെ ലക്‍ഷ്യമല്ല. ദക്ഷിണേന്ത്യയില്‍ പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്" - വിക്രം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :