കുറെ പെണ്ണുങ്ങളുമായ് ടി വി ചന്ദ്രന്‍

PROPRO
അടൂര്‍ ഗോപാലകൃഷ്‌ണന്‍ ‘നാലുപെണ്ണു’ങ്ങളുമായി വന്നാല്‍ ടി വി ചന്ദ്രന്‌ എങ്ങനെ വെറുതേ ഇരിക്കാനാകും. പുതിയ ചിത്രമായ ‘ഭൂമിമലയാള’ത്തില്‍ കുറേ പെണ്ണുങ്ങളുടെ കഥയാണ്‌ ചന്ദ്രന്‍ പറയുന്നത്‌.

തകഴിയുടെ തെരഞ്ഞെടുത്ത കഥകളില്‍ നിന്നും നാല്‌ പെണ്ണുങ്ങളുടെ കഥയാണ്‌ അടൂര്‍ പറഞ്ഞതെങ്കില്‍ സമകാലീന ചുറ്റുപാടുകളില്‍ പുരുഷമേധാവിത്വത്തിനെതിരെ പോരാടുന്ന പെണ്ണുങ്ങളെയാണ്‌ ചന്ദ്രന്‍ അവതരിപ്പിക്കുന്നത്‌.

കണ്ണൂരില്‍ ഷൂട്ടിങ്ങ്‌ ആരംഭിച്ച ചിത്രത്തില്‍ സുരേഷ്‌ ഗോപി തോക്ക്‌ ഉപേക്ഷിച്ച്‌ ഇരട്ട വേഷത്തില്‍ എത്തുന്നു.

ഫാക്ടറി തൊഴിലാളിയുടെ വേഷത്തില്‍ സംവ്രത സുനിലും കായികതാരമായി പ്രിയങ്കയും ടി വി ജേര്‍ണലിസ്റ്റായി പത്മപ്രിയയും കുടുംബിനിയായി ലക്ഷ്‌മി ശര്‍മ്മയും എത്തുന്നു. നവ്യ, കൃപ, റോസെലിന്‍, പ്രിയ, ജെസ്‌ന ജയരാജ്‌, ചാരുലത തുടങ്ങിയവരും ശക്തമായ സ്‌ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നെടുമുടി വേണു, അനൂപ്‌ ചന്ദ്രന്‍, അരുണ്‍, ഗോവിന്ദ്‌ പത്മസൂര്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കെ ജി ജയന്‍ ആണ്‌ സിനിമയുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്‌. ഐസക്‌ തോമസ്‌ കെട്ടുകാപ്പള്ളിയാണ്‌ സംഗീതം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :