'താരെ സമീന്‍ പറി'ലൂടെ ബോളിവുഡിലെ 'സൂപ്പര്‍ കിഡ്' ആയി മാറിയ ദര്‍ഷീല്‍ സഫാരി ചിരിപ്പട സംവിധായകന് പ്രിയദര്ശന് ചിത്രത്തില്‍ അഭിനയിക്കുന്നു.
ഇക്കുറി തട്ടുപൊളിപ്പന്‍ കോമഡിയുടെ വഴിയില്‍ നിന്നും മാറി നടക്കുകയാണ് പ്രിയന്. രാജ്യാന്തര ചലച്ചിത്രമേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഇറാനിയന്‍ ചിത്രം ‘ചില്‍ഡ്രന്‍സ് ഓഫ് ഹെവന്റെ’ ഹിന്ദി റീമേക്കിലൂടെയാണ് പ്രിയനും ദര്ഷീലും ഒന്നിക്കുന്നത്.
വീട്ടുകാരുടെ ദുരിതാവസ്ഥകള്‍ സ്വയം മനസിലാക്കി ജീവിക്കുന്ന രണ്ട് കുട്ടികളുടെ കഥയാണ് ‘ചില്‍ഡ്രണ്‍സ് ഓഫ് ഹെവന്‍’. ദര്ഷീലിന്റെ സഹോദരിയായി ആഭിനയിക്കാന്‍ ബാലതാരത്തെ തേടികൊണ്ടിരിക്കുകയാണ് പ്രിയന്.
കോമഡിയില്‍ നിന്നും സിനിമയുടെ ഗൗരവ വഴിയിലേക്ക് ചുവടുമാറ്റാന്‍ ശ്രമിക്കുന്ന പ്രിയദര്‍ശന്റെ ‘കാഞ്ചിപുരം’ എന്ന ചിത്രം അടുത്ത മാസം ടൊറണ്ടോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 1998ല്‍ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘ചില്‍ഡ്രണ്‍സ് ഓഫ് ഹെവന്‍’ ഷൂ നഷ്ടപ്പെട്ടകാര്യം വീട്ടിലറിക്കാതിരിക്കാന് കഷ്ടപ്പെടുന്ന കുട്ടികളുടെ കഥയാണ് പറയുന്നത്.
വിക്ടോറിയ ഡിസീക്കയുടെ ക്ലാസിക് ചിത്രമായ ‘ബൈസിക്കിള്‍ തീവ്സി’നോട് പോലും താരതമ്യം ചെയ്യപ്പെട്ട ചിത്രം ‘സലാം ബച്ചേ’ എന്ന പേരില്‍ 2007ല്‍ ഹിന്ദിയില്‍ പുനരവതരിച്ചിരുന്നു.
WEBDUNIA|
ഇറാനിയന്‍ വിതരണക്കാരില്‍ നിന്ന് പകര്‍പ്പവകാശം വാങ്ങാതെ നിര്‍മ്മിച്ച ചിത്രം പരാജയമായിരുന്നു.