ഇനി ആഘോഷം... കസബ പൂരം തുടങ്ങുന്നു!

50 കോടി ക്ലബില്‍ ഇടം തേടി കസബ!

Kasaba, Mammootty, Nithin Renji Panicker, Varalakshmi, Pulimurugan, കസബ, മമ്മൂട്ടി, നിഥിന്‍ രണ്‍ജി പണിക്കര്‍, വരലക്ഷ്മി, പുലിമുരുകന്‍
Last Modified ചൊവ്വ, 5 ജൂലൈ 2016 (11:55 IST)
ഈയാഴ്ച പ്രദര്‍ശനം തുടങ്ങുകയാണ്. മമ്മൂട്ടിയുടെ മറ്റൊരു ബോക്സോഫീസ് പടക്കുതിര. രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ രണ്‍‌ജി പണിക്കരുടെ അരങ്ങേറ്റം. വരലക്ഷ്മി ആദ്യമായി മലയാളത്തില്‍. ഒരു ആഘോഷചിത്രത്തിന്‍റെ എല്ലാ ചേരുവകളുമായി കസബ എത്തുമ്പോള്‍ മിനിമം 50 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ഒരു സിനിമയായി ഇത് മാറുമെന്നാണ് മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

50 കോടി ക്ലബില്‍ മമ്മൂട്ടിക്ക് ഇതുവരെ ഇടം പിടിക്കാനായിട്ടില്ല. ദുല്‍ക്കറിന്‍റെ ബാംഗ്ലൂര്‍ ഡെയ്സ് ഇടം പിടിച്ചിട്ടുണ്ട്. മോഹന്‍ലാലിന്‍റെ ദൃശ്യം, ദിലീപിന്‍റെ 2 കണ്‍‌ട്രീസ്, നിവിന്‍ പോളിയുടെ പ്രേമം എന്നിവയാണ് അമ്പതുകോടി ക്ലബിലെ സിനിമകള്‍. ആ ഗണത്തിലേക്കാണ് കസബ ഇറങ്ങാനൊരുങ്ങുന്നത്.

കസബ ഒരു പൊലീസ് സ്റ്റോറിയാണ്. എന്നാല്‍ ആക്ഷന്‍ ത്രില്ലറെന്നോ ഇന്‍‌വെസ്റ്റിഗേഷന്‍ ത്രില്ലറെന്നോ ക്രൈം ത്രില്ലറെന്നോ ഒന്നും ഇതിനെ വിളിക്കാനാവില്ല. ഇത് പൂര്‍ണമായും ഒരു എന്‍റര്‍ടെയ്നറാണ്. ചിരിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന, ഒന്നാന്തരം ഹീറോയിസമുള്ള സിനിമ. ആകെ ആ ജോണറില്‍ നമുക്ക് ചേര്‍ത്തുവയ്ക്കാവുന്നത് ‘രാജമാണിക്യം’ മാത്രം.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കസബയുടെ പ്രത്യേകതയാണ്. എന്നാല്‍ നെടുങ്കന്‍ ഡയലോഗുകള്‍ ഉണ്ടാവില്ല. ചെറിയ ചെറിയ പഞ്ച് ഡയലോഗുകള്‍ ധാരാളം. എന്തായാലും നിഥിന്‍ രണ്‍ജി പണിക്കരുടെ ആദ്യ സംവിധാന സംരംഭത്തിനായി ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ് കേരളം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :