അസിന്‍റെ ലണ്ടന്‍ സ്വപ്നങ്ങള്‍

PROPRO
ഗജിനിയുടെ വന്‍ വിജയത്തിന് ശേഷം ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളാണ് അസിന്‍. നിര്‍മ്മാതാക്കളും സംവിധായകരും അസിന്‍റെ ഡേറ്റിനായി ക്യൂ നില്‍ക്കുകയാണ്. ഏറെ ശ്രദ്ധിച്ചാണ് അസിന്‍ ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നത്.

അസിന്‍റെ രണ്ടാമത്തെ ഹിന്ദി ചിത്രം പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. ‘ലണ്ടന്‍ ഡ്രീംസ്’ എന്നാണ് സിനിമയുടെ പേര്. വിപുല്‍ ഷാ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സല്‍‌മാന്‍ ഖാനും അജയ്‌ദേവ്‌ഗണുമാണ് നായകന്‍‌മാര്‍.

ഈ കഥ ആദ്യം സിനിമയാക്കാനൊരുങ്ങിയത് ബോളിവുഡിലെ മറ്റൊരു വമ്പന്‍ സംവിധായകനായ രാജ്‌കുമാര്‍ സന്തോഷിയാണ്. അമൃത്‌സറില്‍ ഈ സിനിമയിലെ കുറച്ചു രംഗങ്ങള്‍ സന്തോഷി ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

രാജ്‌കുമാര്‍ സന്തോഷി ഉപേക്ഷിച്ച കഥ വിപുല്‍ ഷായെ ഏറെ ആകര്‍ഷിക്കുകയും തന്‍റെ പുതിയ ചിത്രം ഇതുതന്നെയെന്ന് നിശ്ചയിക്കുകയും ചെയ്തു. രണ്ട് യുവ സംഗീതകാരന്‍‌മാരുടെ പരസ്പരസ്നേഹത്തിന്‍റെ കഥയാണ് ലണ്ടന്‍ ഡ്രീംസ് പറയുന്നത്.

WEBDUNIA| Last Modified ബുധന്‍, 11 ഫെബ്രുവരി 2009 (11:51 IST)
ഈ ചിത്രത്തിന് ശേഷം ഒരു ഹോളിവുഡ് പ്രൊജക്ടിലാണ് അസിന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 19 സ്റ്റെപ്സ് എന്ന ഈ ചിത്രത്തില്‍ കമലഹാസനാണ് നായകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :