ഇത് ‘ചരിത്രം‘ പറയുന്ന കുഞ്ഞാലി മരയ്ക്കാർ, മമ്മൂട്ടി വിസ്മയിപ്പിക്കും!

അപർണ| Last Modified തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (17:45 IST)
ചരിത്ര സിനിമകൾ ചെയ്യാൻ മമ്മൂട്ടിയെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. പഴശ്ശിരാജ ഉൾപ്പെടെയുള്ള ചിത്രങ്ങൾ അതിന് തെളിവാണ്. അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മാമാങ്കവും ഇതിന് ഉത്തമ ഉദാഹരണം തന്നെയായിരിക്കും. പ്രേക്ഷകർ കാത്തിരിക്കുന്നതും ഇതിനായാണ്. അതിലൊന്നാണ് കുഞ്ഞാലി മരയ്ക്കാരും.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഒരു ചരിത്ര സിനിമയാണ്. അതുകൊണ്ട് തന്നെ സമയമെടുക്കുമെന്നും അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ഞാലി മരയ്ക്കാരുടെ ക്യാരക്ടർ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

നടൻ സിദ്ദിഖ് ആണ് തന്റെ ഫേസ്ബുക്കിലൂടെ ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്റിനു കീഴെ വരുന്ന കമന്റുകൾ തന്നെ വ്യക്തമാക്കുന്നുണ്ട് ‘കുഞ്ഞാലി മരയ്ക്കാറിനായി’ ആരാധകർ എത്രത്തോളം കാത്തിരിക്കുന്നു എന്ന്. എല്ലാം പൂര്‍ത്തിയായതിന് ശേഷം ഏറ്റവും പെര്‍ഫെക്ഷനോടെ കുഞ്ഞാലിമരക്കാര്‍ ചിത്രീകരിക്കാനാണ് മമ്മൂട്ടിയും സന്തോഷ് ശിവനും ആലോചിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :