വിനയ് ഫോര്‍ട്ട്, അനു സിതാര, കൃഷ്ണ ശങ്കര്‍ എന്നിവര്‍ ഒന്നിക്കുന്നു, പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ച് ജയസൂര്യ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (09:09 IST)

വിനയ് ഫോര്‍ട്ട്, അനു സിതാര, കൃഷ്ണ ശങ്കര്‍ എന്നിവര്‍ ഒന്നിക്കുന്നു. 'വാതില്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നടന്‍ പ്രഖ്യാപിച്ചു. ടൈറ്റില്‍ പോസ്റ്റര്‍ അദ്ദേഹം പുറത്തിറക്കി. 2009 ല്‍ പുറത്തിറങ്ങിയ 'ഉത്തരാസ്വയംവരം' എന്ന സിനിമ ഒരുക്കിയ രമാകാന്ത് സര്‍ജ്ജുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഷംനാദ് ഷബീര്‍ ആണ്തിരക്കഥയൊരുക്കിയിരിക്കുന്നത്. മനേഷ് മാധവന്‍ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു. സെജോ ജോണ്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ഷൂട്ടിംഗ് എപ്പോള്‍ ആരംഭിക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സുജി കെ ഗോവിന്ദരാജും രാജീഷും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :