കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 22 ഡിസംബര്‍ 2021 (14:35 IST)
കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം'എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നാലാമത്തെയും അവസാനത്തെയും ഷെഡ്യൂള്‍ കോയമ്പത്തൂരില്‍ ആരംഭിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ടീം മുംബൈയിലെ ധാരാവിയില്‍ ഷൂട്ടിങിനായി പോയിരിക്കുകയാണ്.
കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ടീം ഉടന്‍ കോയമ്പത്തൂരിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2022 മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന സിനിമയുടെ ചിത്രീകരണം വൈകുന്നതിനാല്‍ റിലീസും മാറും.
കമല്‍ഹാസന്‍ ചിത്രത്തില്‍ ഒരു പോലീസുകാരനായി വേഷമിടുമെന്ന് പറയപ്പെടുന്നു.അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം, നരേന്‍, ശിവാനി, മൈന നന്ദിനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.