കെ ആര് അനൂപ്|
Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (09:57 IST)
വന്‍ താരനിര കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് വിക്രം. കമല്ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം,നരേന് തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.കമല്‍ഹാസന്റെ അഭിനയ ജീവിതത്തിന്റെ അറുപത്തി രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.