അജിത്തിന്റെ 'വലിമൈ'അപ്‌ഡേറ്റ് ഇതാ,ഫസ്റ്റ് ലുക്ക് ഉടന്

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 15 ഫെബ്രുവരി 2021 (20:24 IST)

അജിത്തിന്റെ 'വലിമൈ' പുതിയ അപ്‌ഡേറ്റ് ഉടന്‍. നിര്‍മ്മാതാവ് ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെക്കുറിച്ച് ഒരു വിവരം ആരാധകരുമായി അദ്ദേഹം കൈമാറി. #ValimaiUpdate എന്ന ഹാഷ്ടാഗോടെ ബോണി കപൂര്‍ പങ്കുവെച്ച വിവരം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആക്കുകയാണ്.

ഫസ്റ്റ് ലുക്ക് ഉടന്‍ പുറത്തുവരുമെന്നും ആരാധകര്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. ഈ ആക്ഷന്‍ ത്രില്ലറിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.ഐ.പി.എസ് ഓഫീസറിന്റെ വേഷത്തിലാണ് അജിത്ത് വലിമൈയില്‍ എത്തുന്നത്. വ്യത്യസ്തമായ രണ്ട് ലുക്ക് കളില്‍ താരം എത്തുന്നുണ്ടെന്നാണ് വിവരം.

ആക്ഷനും മാസ്സ് ഡയലോഗുകളും ഉള്ള ചിത്രത്തില്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രംഗങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് സിനിമ നിര്‍മ്മിക്കുന്നത്.യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :