ഉണ്ണിമുകുന്ദനൊപ്പം ഇന്ദ്രന്‍സും,'ഏക് ദിന്‍' ഫസ്റ്റ് ലുക്കും ഗാനവും പുറത്ത്, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (08:59 IST)
പുതുമുഖ താരങ്ങള്‍ക്കൊപ്പം മലയാളസിനിമയിലെ പ്രമുഖ നടീനടന്മാരും അണിനിരക്കുന്ന പുതിയ ചിത്രമാണ് 'ഏക് ദിന്‍'.നവാഗതനായ വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, ദേവകി രാജേന്ദ്രന്‍ തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.കൊച്ചിയിലും മുംബൈയിലുമായി വിവിധ ഷെഡ്യൂളുകളായി 120 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.'വാ വാ വാ കേറി വാടാ' എന്ന് തുടങ്ങുന്ന ഗാനവും പുറത്തുവന്നു. ഉണ്ണി മുകുന്ദനാണ് പാട്ട് പാടിയിരിക്കുന്നത്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജോസ് ഫ്രാങ്ക്‌ളിന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.സെവന്‍ത് ഡേ, സിന്‍ജാര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷിബു ജി സുശീലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.