അപർണ|
Last Modified വെള്ളി, 30 നവംബര്‍ 2018 (08:45 IST)
ഏറ്റവും അടുത്ത് റിലീസ് ചെയ്യുന്ന
മോഹൻലാൽ ചിത്രമാണ് ഒടിയൻ. അതിനു പിന്നാലെ അടുത്ത വർഷം പൃഥ്വിരാജ്
സംവിധാനം ചെയ്യുന്ന ലൂസിഫറും പിന്നാലെ പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹവും റിലീസ് ആവും.
കായംകുളം കൊച്ചുണ്ണിക്ക് ശേഷം ലാലേട്ടന്‍ ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് കുഞ്ഞാലി മരക്കാര്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നേരത്തെ ആരംഭിച്ചിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനിൽ വമ്പൻ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.
മുരളി ഗോപിയുടെ തിരക്കഥയിലാണ് പൃഥ്വിരാജ്
ലൂസിഫർ അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്‌റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. വമ്പൻ ഹൈപ്പിലാണ് ഈ മൂന്ന് ചിത്രങ്ങളും എത്തുന്നത്.