വിജയുടെ 'ദളപതി 65' ഒരു പാന്‍-ഇന്ത്യന്‍ ചിത്രം, സൂചന നല്‍കി ഛായാഗ്രാഹകന്‍ മനോജ് പരമഹംസ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (15:20 IST)

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ഏപ്രിലില്‍ ആരംഭിക്കും. താല്‍ക്കാലികമായി 'ദളപതി 65' എന്ന് പേരിട്ടിരിക്കുന്ന സിനിമ സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്നു. പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.പ്രശസ്ത ഛായാഗ്രഹകന്‍ മനോജ് പരമഹംസ 'ദളപ്പതി 65'യ്ക്കായി ക്യാമറ ചലിപ്പിക്കും. അദ്ദേഹം ഈ സിനിമയില്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.'ദളപ്പതി 65' പാന്‍-ഇന്ത്യന്‍ ചിത്രമാകുമെന്ന സൂചന നല്‍കി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

പ്രഭാസിന്റെ രാധേ ശ്യാം, ചിമ്പുവിന്റെ 'വിണ്ണൈതാണ്ടി വരുവായ' തുടങ്ങി നിരവധി ചിത്രങ്ങളില്‍ മനോജ് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. വിജയിനൊപ്പം മുമ്പ് നന്‍പന്‍ എന്ന സിനിമയ്ക്കും അദ്ദേഹം ക്യാമറ ചലിപ്പിച്ചു. ഏപ്രില്‍ ഷൂട്ടിംഗ് തുടങ്ങി നവംബറില്‍ ദീപാവലി റിലീസ് ചെയ്യുവാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :