'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' തമിഴ് റീമേക്ക് തുടങ്ങി,മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഐശ്വര്യ രാജേഷ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 മാര്‍ച്ച് 2021 (15:09 IST)

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ' തമിഴ് റീമേക്ക് തുടങ്ങി. ആര്‍ കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷാണ് നായികയായെത്തുന്നത്. കൃഷ്ണന്റെ മസാല പിക്‌സും എംകെആര്‍പി പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരെയും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഐശ്വര്യ രാജേഷ് നിമിഷയുടെ വേഷം ചെയ്യുമ്പോള്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമായി തമിഴ് ആരാണ് എത്തുക എന്നത് അറിയുവാന്‍ ഇനിയും കാത്തിരിക്കണം.അടുത്തിടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളില്‍ ഒന്നാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.പിജി മുത്തയ്യ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കാരക്കുടിയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്.

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ജനുവരി 15 നാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :