സുരേഷ് ഗോപിയുടെ കൂടെ അഭിനയിക്കാന്‍ അവസരം, പുതുമുഖങ്ങളായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും പുരുഷന്മാരെയും തേടി അണിയറ പ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ജൂലൈ 2022 (11:59 IST)

സുരേഷ് ഗോപിയുടെ 'ഹൈവേ 2' അണിയറിയില്‍ ഒരുക്കുകയാണ്. സംവിധായകന്‍ ജയരാജുമായി വീണ്ടും നടന്‍ ഒന്നിക്കുന്ന സിനിമയുടെ കാസ്റ്റിംഗ് കോള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് സാധ്യത. 'ഹൈവേ 2' ഒരു മിസ്റ്ററി ആക്ഷന്‍ ത്രില്ലറാണ്.

സുരേഷ് ഗോപിയുടെ 254-ാമത്തെ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുകയാണ് അളിയറ പ്രവര്‍ത്തകര്‍.മോട്ടോര്‍ ബൈക്ക് എക്‌സ്‌പേര്‍ട്ട്, ഡാന്‍സര്‍, ബോഡിബില്‍ഡര്‍ എന്നീ സ്‌കില്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. 18നും 60 നും ഇടയില്‍ പ്രായമുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പുരുഷന്മാര്‍ക്കും സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ട്.

എങ്ങനെ അപ്ലൈ ചെയ്യണം എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പോസ്റ്ററില്‍ കൊടുത്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :