കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 22 ഏപ്രില്‍ 2021 (09:55 IST)
മാമാങ്കത്തിന് ശേഷം സംവിധായകന്‍ എം പദ്മകുമാറിന്റെ ചിത്രം ഇന്ന് തുടങ്ങും. സുരാജ് വെഞ്ഞാറമ്മൂടും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും.നവാഗതനായ അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ.യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ ചിത്രം നിര്‍മ്മിക്കുന്നു. രഞ്ജിന്‍ രാജ് സംഗീതം ഒരുക്കുന്നു.
ആസിഫ് അലിയെയും സുരാജിനെയും പ്രധാനകഥാപാത്രങ്ങളാക്കി ചിത്രം നിര്‍മ്മിക്കാനായിരുന്നു സംവിധായകന്‍ എം പദ്മകുമാര്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. വിനോദ് ഗുരുവായൂരിന്റെ തിരക്കഥയില്‍ ഒരു ത്രില്ലര്‍ ചിത്രവും എം പദ്മകുമാര്‍ ചെയ്യേണ്ടതായിരുന്നു.