കെ ആര് അനൂപ്|
Last Modified തിങ്കള്‍, 28 സെപ്റ്റംബര്‍ 2020 (20:40 IST)
ലോക്ക് ഡൗണിനു മുമ്പ് വെങ്കട്ട് പ്രഭുവിന്റെ ഒരു പൊളിറ്റിക്കൽ ത്രില്ലറിൽ അഭിനയിക്കുകയായിരുന്നു ചിമ്പു.മൾട്ടി - സ്റ്റാറർ ചിത്രമായതിനാൽ സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിക്കാൻ കുറച്ച് സമയമെടുക്കും. അതിനാൽ തന്നെ പുതിയ ചിത്രത്തിന്റെ ഭാഗമാക്കുകയാണ് എസ് ടി ആര്.
സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിമ്പു അഭിനയിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം 30 ദിവസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാനാവും എന്നതിനാലാണ് അദ്ദേഹം സിനിമയുടെ ഭാഗമാകുന്നത് എന്നാണ് വിവരം.
ലോക്ക് ഡൗൺ സമയത്ത് നടൻ 20 കിലോയോളം ശരീര ഭാരം കുറച്ചതായി റിപ്പോർട്ടുകളുണ്ട്. എന്തായാലും പുതിയ രൂപത്തിലുള്ള ചിമ്പുവിനെ കാണാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.