ഷൈലോക്ക് പൊട്ടിയാൽ പണി നിർത്തുമെന്ന് നിർമ്മാതാവ്, മമ്മൂട്ടി ആരാധകർക്ക് ആവേശമായി മറുപടി!

സുമോദ് ആൽബിൻ| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2019 (17:57 IST)
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ഷൈലോക്കിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം തമിഴ് താരം രാജ് കിരണും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മീനയാണ് നായികയാകുന്നത്. ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്.

ഷൈലോക്ക് പൊളിയുകയാണെങ്കിൽ താൻ ഈ പണി നിർത്തുമെന്ന് നിർമ്മാതാവ് ജോബി ജോർജ്ജ് പറഞ്ഞതാണ് പുതിയ വാർത്ത. ഷൈലോക്കുമായി ബന്ധപ്പെട്ട ഒരു കുറിപ്പിന് താഴെ, പരുന്ത് എന്ന ചിത്രത്തിലും മമ്മൂട്ടി പലിശക്കാരന്റെ റോളിൽ ആണ് എത്തിയതെന്നും ആ സിനിമ വിജയമായില്ലെന്നും ഒരു പ്രേക്ഷകന് എഴുതിയിരുന്നു. ആ കമന്റിന് മറുപടിയായാണ് പരാജയപ്പെട്ടാൽ പണി നിർത്തുമെന്ന് നിർമ്മാതാവ് എഴുതിയിരിക്കുന്നത്.

ഷൈലോക്ക് എന്ന പലിശക്കാരൻ പരുന്തിനും മുകളിൽ പറക്കുമെന്നും അല്ലെങ്കിൽ താൻ ഈ പണി നിർത്തുമെന്നുമാണ് ജോബി ജോർജ്ജ് കുറിച്ചത്. എന്തായാലും ജോബിയുടെ ആത്മവിശ്വാസം നിറഞ്ഞ മറുപടി ഷൈലോക്കിനെപ്പറ്റിയുള്ള പ്രേക്ഷക പ്രതീക്ഷ ഇരട്ടിയാക്കിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :