സബിത തോമസ്|
Last Modified വെള്ളി, 17 ജനുവരി 2020 (13:52 IST)
സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തും. സുരേഷ്‌ഗോപി, ശോഭന, ദുല്‍ക്കര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ രസകരവും അതേസമയം സംഘര്‍ഷഭരിതവുമായ ഒരു കുടുംബകഥയാണ് പറയുന്നത്. ചെന്നൈയാണ് ചിത്രത്തിന്‍റെ ലൊക്കേഷന്‍.
ചിത്രത്തിന്‍റെ പോസ്റ്ററുകളും ഗാനരംഗവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അനൂപ് സത്യന്‍റെ ചിത്രത്തിനും ലഭിക്കുമെന്നാണ് പോസ്റ്ററുകളും ഗാനരംഗവും കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ജോഡിയാകുന്നു എന്നതുതന്നെയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇന്നലെ, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകളില്‍ കണ്ടതുപോലെ പോയറ്റിക്കായ ഒരു കഥാപശ്ചാത്തലമാണ് അനൂപ് സത്യന്‍ ഈ സിനിമയില്‍ ഇവര്‍ക്കായി ഒരുക്കിയിട്ടുള്ളത്.
അനൂപ് സത്യന്‍ തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ഈ ഫാമിലി എന്‍റര്‍ടെയ്‌നര്‍ നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ക്കര്‍ സല്‍മാനാണ്.