കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (09:08 IST)
ബീസ്റ്റിന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ ചെന്നൈയില്‍ പുനരാരംഭിച്ചു. വിജയും നായികയായ പൂജ ഹെഗ്‌ഡെയും അഭിനയിക്കുന്ന രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. കൃത്യമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. നടന്‍ ഷൈന്‍ ടോം ചാക്കോ ടീമിനൊപ്പം ചേര്‍ന്നു. 'ബീസ്റ്റ്'എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ് നടന്‍.അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.
യോഗി ബാബു, അപര്‍ണ്ണ ദാസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ബീസ്റ്റ്' ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.