വാർത്ത വ്യാജം, ഒക്ടോബർ 30ന് ആ ചിത്രത്തിന് അഡ്വാൻസ് തിരിച്ച് നൽകിയതാണ്; തെളിവ് സഹിതം പുറത്തുവിട്ട് ഷെയിൻ നിഗം

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 26 നവം‌ബര്‍ 2019 (15:25 IST)
സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ ഷെയിൻ നിഗത്തെ നിർമാതാക്കൾ ഒഴിവാക്കുന്നുവെന്നും താരത്തെ തമിഴ് സിനിമയിൽ നിന്നും ഒഴിവാക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇത് തീർത്തും വ്യാജമാണെന്ന് ഷെയിൻ പറയുന്നു. ഡേറ്റ് പ്രശ്നം കാരണമാണ് വില്ലേജ് ബോയ് എന്ന ചിത്രത്തിൽ നിന്നും താൻ പിന്തിരിഞ്ഞതെന്ന് ഷെയിൻ പറയുന്നു.

‘ഡേറ്റുകളുടെ പ്രശ്നം മൂലം വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തിൽ എനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് അവരെ അറിയിക്കുകയും. 30 ഒക്ടോബറിന് ഞാൻ തന്നെ അഡ്വാൻസ് തുക മടക്കി നൽകിയതുമാണെന്ന് പറയുന്ന ഷെയിൻ ഇതിന്റെ സ്ക്രീൻ ഷോട്ടും പങ്കുവെയ്ക്കുന്നുണ്ട്.‘

ഷെയിന്റെ വാക്കുകൾ: ‘ഈ വാർത്ത വ്യാജമാണ് മനോരമ. എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കിൽ ഞാൻ നിജസ്ഥിതി പറഞ്ഞു തന്നെനെ. ഡേറ്റുകളുടെ പ്രശ്നം മൂലം വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തിൽ എനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് അവരെ അറിയിക്കുകയും. 30 ഒക്ടോബറിന് ഞാൻ തന്നെ അഡ്വാൻസ് തുക മടക്കി നൽകിയതുമാണ്. ഇപ്പോൾ നടക്കുന്ന പല വ്യാജ പ്രചാരങ്ങൾക്ക് ഞാൻ ഒരു തരത്തിലുമുള്ള പ്രതികരണം നൽകിയിട്ടുമില്ല, മാധ്യമങ്ങൾ ആരും തന്നെ ഒന്നും ആരാഞ്ഞിട്ടും ഇല്ല.‘



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :