'പത്തൊമ്പതാം നൂറ്റാണ്ടി'ലെ ചിരുകണ്ടനായി സെന്തില്‍', ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് വിനയന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 ജൂണ്‍ 2021 (10:12 IST)

പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുകയാണ്. സിനിമയിലെ ഓരോ പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ വിനയന്‍. അടുത്തിടെ നായികയായ കയാദുവിന്റെയും രൂപവും സംവിധായകന്‍ പുറത്തുവിട്ടിരുന്നു.ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറും എന്നും വിനയന്‍ പറഞ്ഞിരുന്നു. ഇപ്പോളിതാ സെന്തിലിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം.

'പത്തൊമ്പതാം നൂറ്റാണ്ടി'ലെ ചിരുകണ്ടനായി സെന്തില്‍'- വിനയന്‍ കുറിച്ചു.

കായംകുളം കൊച്ചുണ്ണിയുടെ വേഷത്തില്‍ ചെമ്പന്‍ വിനോദ് ആണ് എത്തുന്നത്.അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, സുദേവ് നായര്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :