Sumeesh|
Last Updated:
തിങ്കള്‍, 20 ഓഗസ്റ്റ് 2018 (17:57 IST)
വിജയ് സേതുപതി പ്രധാന കഥാപാത്രമായി എത്തുന്ന ബാലാജി ധരണീധരന്‍ ചിത്രം ‘സീതാകതിയുടെ‘ റിലീസ് തിയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ഒക്ടോബര്‍ 5ന് തിയറ്ററുകളിലെത്തും.
ഇരട്ട വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അയ്യ, വെറ്ററന്‍ കുമാര്‍ എന്നീ കഥാപാത്രങ്ങളായി ചിത്രത്തില്‍ വിജയ് വേഷമിടുന്നത്. അര്‍ച്ചനയാണ് വിജയ് സേതുപതിയുടെ ഭാര്യയായി അഭിനയിക്കുന്നത്.
പാര്‍വതി നായര്‍, രമ്യ നമ്പീശന്, ഗായത്രി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന് ജെ മഹേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പാഷൻ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.