അപർണ|
Last Modified ശനി, 24 നവംബര്‍ 2018 (08:45 IST)
സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രം എത്തും മുമ്പേ കേരളത്തിലെങ്ങും ഒടിയന്‍ തരംഗമാണ്. ഐഎംഡിബിയുടെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യന് ചിത്രങ്ങളുടെ പട്ടികയിൽ
ഒടിയൻ ഒന്നാം സ്ഥാനം നേടിയിരുന്നു. രജനികാന്തിന്റെ
2.0 യേയും കെജീഫിനേയും പിന്തള്ളിയായിരുന്നു ഒടിയന്റെ യാത്ര.
എന്നാൽ, പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഒടിയന് സ്വപ്നം പോലും കാണാൻ കഴിയാത്ത ഉയരത്തിലേക്ക് 2.0 വളർന്നു കഴിഞ്ഞു. ചിത്രത്തിന്റെ പുതിയ റെക്കോർഡ് ഒടിയന് തകർക്കാനാകുമോ എന്നാണ് കേരളത്തിലെ രജനി ഫാൻസ് ചോദിക്കുന്നത്.
റിലീസിന് മുമ്പേ തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ തമിഴ് ചിത്രം ആയി 2.0 മാറി കഴിഞ്ഞു. ബാഹുബലി ടുവിന്റെ റെക്കോഡാണ് ഇതില്‍ 2.0 മറികടന്നത്. റിലീസിന് മുന്‍പേ തന്നെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 2.0 നേടിയെടുത്ത കളക്ഷന്‍ 120 കോടി രൂപയാണ്.
ശങ്കർ- രജനികാന്ത് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 തിയേറ്ററുകളിലെത്താന്‍ തയ്യാറെുക്കുകയാണ്. ചിത്രത്തിനായി ആകാംക്ഷാഭരിതരായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ രജനികാന്ത് നായകനായി എത്തുമ്പോള്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ റോളില്‍ എത്തുന്നത്.