പൃഥ്വിരാജും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു, വരുന്നത് മറ്റൊരു നന്ദനം?

ശനി, 11 നവം‌ബര്‍ 2017 (17:26 IST)

Prithviraj, Renjith, Anjali Menon, Parvathy, Nazria, പൃഥ്വിരാജ്, നസ്രിയ, രഞ്ജിത്, പാര്‍വതി, അഞ്ജലി മേനോന്‍

നന്ദനം മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകാവ്യമാണ്. രഞ്ജിത് സംവിധാനം ചെയ്ത ആ ചിത്രത്തിലൂടെയാണ് പൃഥ്വിരാജിനെ മലയാള സിനിമയ്ക്ക് ലഭിച്ചത്. അതിന് ശേഷം രഞ്ജിത്തും പൃഥ്വിയും തമ്മില്‍ കുറേ ചിത്രങ്ങളില്‍ സഹകരിച്ചു. അവയെല്ലാം മികച്ച വിജയം നേടുകയും ചെയ്തു. 
 
പുതിയ വാര്‍ത്ത, രഞ്ജിത്തും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്നതാണ്. എന്നാല്‍ ഇത്തവണ രഞ്ജിത് സംവിധായകന്‍റെ തൊപ്പി അണിയുകയല്ല, പൃഥിക്കൊപ്പം ക്യാമറയ്ക്ക് മുമ്പില്‍ അഭിനയിക്കുകയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ അച്ഛനായാണ് രഞ്ജിത് അഭിനയിക്കുന്നത്.
 
നസ്രിയയും പാര്‍വതിയുമാണ് ഈ സിനിമയിലെ നായികമാര്‍. പൃഥ്വിയും നസ്രിയയും സഹോദരങ്ങളായി അഭിനയിക്കുന്നു. ഇവരുടെ പിതാവായാണ് രഞ്ജിത് വരുന്നത്.
 
അതുല്‍ കുല്‍ക്കര്‍ണി, മാലാ പാര്‍വതി, സിദ്ദാര്‍ത്ഥ് മേനോന്‍, റോഷന്‍ മാത്യു തുടങ്ങിയവരും ഈ അഞ്ജലി മേനോന്‍ ചിത്രത്തിലെ താരങ്ങളാണ്. രജപുത്ര രഞ്ജിത് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പേര് നിശ്ചയിച്ചിട്ടില്ല. 
 
ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ ഊട്ടിയില്‍ പൂര്‍ത്തിയായി. അടുത്ത ഘട്ട ചിത്രീകരണം കേരളത്തിലും യു എ ഇയിലുമാണ്. എം ജയചന്ദ്രനാണ് സംഗീതം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

രാജ്യത്തെ സിനിമാരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഇന്‍ഡിവുഡ്; 10 ബില്യണ്‍ യുഎസ് ഡോളറിന്‍റെ പദ്ധതി ഒരുങ്ങുന്നു

രാജ്യത്തെ സിനിമാരംഗത്തുള്ള ബിസിനസ് സാദ്ധ്യതകള്‍ തുറന്ന് കാട്ടി നിക്ഷേപകരെയും ...

news

‘നിങ്ങള്‍ സൂപ്പര്‍താരമായിരിക്കും, അതിനര്‍ത്ഥം ഈനാട് മുഴുവന്‍ നിങ്ങളുടേതാണെന്നല്ല’: ഷാരൂഖാനെ ശകാരിച്ച് ജയന്ത് പട്ടേല്‍

ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് ഷാരൂഖാന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് ...

news

‘ഇയാള്‍ വേണ്ട, അഹങ്കാരിയാണ്’ - പൃഥ്വിരാജിനെ കണ്ട നിര്‍മാതാവ് സംവിധായകനോട് പറഞ്ഞു

മലയാളത്തിലെ എക്കാലത്തേയും ലക്ഷണമൊത്ത ഗുണ്ടാചിത്രങ്ങളില്‍ ഒന്നാണ് ‘സ്റ്റോപ് വയലെന്‍സ്’. എ ...

news

'നോ ക്യാഷ് നോ ക്യാഷ് '; നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും പരിഹസിച്ച് ചിമ്പുവിന്റെ പുതിയ ആല്‍ബം സോങ് വൈറല്‍!

നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടെയും ദുരിതങ്ങള്‍ തുറന്ന് കാട്ടി തമിഴ് താരം ചിമ്പുവിന്റെ ...

Widgets Magazine