സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രം ‘സഞ്ജു‘ ടീസർ പുറത്തുവിട്ടു
Sumeesh|
Last Modified ചൊവ്വ, 24 ഏപ്രില്‍ 2018 (16:59 IST)
സഞയ് ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രം സഞ്ജുവിന്റെ ടീസർ അണിയയറ പ്രവർത്തകർ പുറത്തുവിട്ടു. സിനിമയിൽ രൺബീർ കപൂറാണ് സഞ്ജയ് ദത്തായി വേഷമിടുന്നത്. ചിത്രത്തിൽ സഞ്ജയ് ദത്തായുള്ള രൺബീർ കപൂരിന്റെ മേക്കോവറാണ് ബോളിവുഡ് സിനിമ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്.
രൂപത്തിലും ഭാവത്തിലും രൺബീർ സഞ്ജയ് ദത്തായി മാറിയിരിക്കുന്നു എന്ന് പറയാം. പരേഷ് റാവല്‍, മനീഷാ കൊയ്‌രാള, അനുഷ്‌കാ ശര്‍മ്മ, സോനം കപൂര്‍, ദിയാ മിര്‍സ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രാജ് കുമാർ ഹിരാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.