ചെറുപ്പക്കാരനായി രജനികാന്ത്,'അണ്ണാത്തെ' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ഏപ്രില്‍ 2021 (12:40 IST)

മാസങ്ങളോളമായി സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ് അണ്ണാത്തെ ചിത്രീകരണം പൂര്‍ത്തിയാക്കാനായി. വിവിധ കാരണങ്ങളാല്‍ പല തവണ ഷൂട്ടിംഗ് മുടങ്ങിയെങ്കിലും നിലവില്‍ വളരെ വേഗത്തില്‍ ഹൈദരാബാദ് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.

രണ്ടു കാലഘട്ടങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നത്. അതിനാല്‍ തന്നെ രജനി 2 വ്യത്യസ്ത ഗെറ്റപ്പുകളില്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന രജനിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ അതിനുള്ള സൂചന നല്‍കി. താടി കറുപ്പിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണാവുന്നത്

ഒരു വര്‍ഷത്തോളമായി നീണ്ട ചിത്രീകരണം അടുത്തുതന്നെ പൂര്‍ത്തിയാകുമെന്നാണ് കേള്‍ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :