കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2023 (11:03 IST)
രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിന് പൂജ ചടങ്ങുകളോടെ ആരംഭമായി. കുറച്ചുകൂടി ചെറുപ്പകാരനായ ലുക്കിലാണ് നടനെ തിരുവനന്തപുരത്ത് നടന്ന പൂജ ചടങ്ങിനിടെ കാണാന്‍ ആയത്.മഞ്ജു വാരിയര്‍, പട്ടണം റഷീദ്, ടി.ജെ. ജ്ഞാനവേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രജനിയുടെ ഭാര്യയുടെ വേഷത്തില്‍ മഞ്ജു എത്തും. പോലീസ് യൂണിഫോമില്‍ ഇത്തവണയും രജനി പ്രത്യക്ഷപ്പെടും.
തലൈവര്‍ 170 എന്ന പേരില്‍ അറിയപ്പെടുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് 10 ദിവസമാണ് ഉണ്ടാവുക.വെള്ളായണി കാര്‍ഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ഷൂട്ട് നടക്കുക. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സോഷ്യല്‍ മെസേജ് ഉള്ള എന്റര്‍ടെയ്‌നിങ് ആയ ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കും ഇതെന്നാണ് രജനികാന്ത് ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്.അമിതാഭ് ബച്ചന്‍, മഞ്ജു വാരിയര്‍, ഫഹദ് ഫാസില്‍,റിതിക സിങ്, ദുഷാര വിജയന്‍, റാണ ദഗുബാട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ഉണ്ടാകും.
ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് സംഗീതം ഒരുക്കുന്നത്.