കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 16 മാര്‍ച്ച് 2021 (12:26 IST)
ചെറിയ ഇടവേളക്ക് ശേഷം രജനികാന്ത് സിനിമ തിരക്കുകളിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. 'അണ്ണാത്തെ' ചിത്രീകരണം പുനരാരംഭിച്ചു. രജനികാന്തും ചെന്നൈയില്‍ ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഡിസംബറില്‍ ഹൈദരാബാദില്‍ ചിത്രീകരണം പുനരാരംഭിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ സെറ്റിലെ നാലുപേര്‍ക്ക് കൊവിഡ് പോസിറ്റീവായി. രജനിയും ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് ആശുപത്രിയിലാക്കുകയും ചെയ്തതോടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടിവന്നു.
ചെന്നൈയില്‍ ചിത്രീകരണത്തിനായി വലിയ സെറ്റുകള്‍ക്ക് ഒരുക്കിയിട്ടുണ്ട്. രജനിക്കൊപ്പമുള്ള ചില പ്രധാന രംഗങ്ങള്‍ ഇവിടെ ചിത്രീകരിക്കും. ബാക്കിയുള്ള ഭാഗങ്ങള്‍ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും വെച്ച് എടുക്കും.സണ്‍ പിക്‌ചേഴ്‌സാണ് അണ്ണാത്തെ നിര്‍മ്മിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഫാമിലി എന്റര്‍ടെയ്നറാണ് ഈ സിനിമയെന്ന് പറയപ്പെടുന്നു.