സസ്പെൻസുകൾ ബാക്കിവച്ച് രാജമൗലി അടുത്ത സിനിമയിലെ താരങ്ങളെ പ്രഖ്യാപിച്ചു!
Sumeesh|
Last Modified വെള്ളി, 23 മാര്‍ച്ച് 2018 (16:34 IST)
ബാഹുബലിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത സിനിമയേത്? അതിലെ നായകൻ ആര്? എന്നിങ്ങനെ ഒരു നൂറു നൂറു സംശയങ്ങൾ കൊരുത്ത് വിട്ട ആകാംക്ഷയിലാണ് ഇന്ത്യൻ സിനിമ ആരാധകർ. എന്നാൽ ആ ആകാംക്ഷക്ക് മുഴുവനായല്ലെങ്കിലും ഒരല്പം വിടനൽകിക്കോളു.
തന്റെ അടുത്ത സിനിമയിൽ അഭിനയിക്കുന്ന സൂപ്പർതാരങ്ങളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ സിനിമയിലെ സൂപ്പർ സംവിധായകൻ. തെലുങ്കിലെ സൂപ്പർതാരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമാണ് അണിയറയിൽ ഒരുങ്ങുന്ന രാജമൗലി ചിത്രത്തിലെ മുഖ്യ അഭിറനേതാക്കൾ.
തന്റെ പുതിയ ചിത്രവും ഒരു മൾട്ടി സ്റ്റാർ ചിത്രമായിരിക്കുമെന്ന് രാജമൗലി നേരത്തേ തന്റെ ട്വിറ്റിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ആരാണ് ആ സൂപ്പർതാരങ്ങൾ എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
പേരുകൾ വെളിപ്പെടുത്തിയതിലും സസ്പെൻസുകൾ ഒളിഞ്ഞു കിടപ്പുണ്ട്. ഒരു വീഡിയോയിലൂടെയാണ് അഭിനേതാക്കളുടെ പേര് പുറത്തുവിട്ടിരിക്കുന്നത്. രാജമൗലി, രാം ചരണ്‍, രാമറാവു എന്നീ മൂന്നു പേരുകളുടെ ആദ്യത്തെ അക്ഷരങ്ങൾ ചേർത്ത് ആര്‍ ആര്‍ ആര്‍ എന്ന ഹാഷ് ടാഗോടെയാണ് വീടിയോ അവസാനിക്കുന്നത്. ചിത്രത്തിന്റെ പേരിനായുള്ള കാത്തിരിപ്പാണ് ഇനി.