മീശ പിരിച്ച് ജോജു, ഒപ്പമുള്ള സംവിധായകനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ജനുവരി 2022 (09:56 IST)

ജോജുവിനൊപ്പം 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സംവിധായകന്‍ ജിയോ ബേബി അഭിനയിക്കുന്നു ചിത്രമാണ് പുലിമട. തമിഴ് നടി ഐശ്വര്യ രാജേഷ് നായികയായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

എ.കെ. സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലിജോമോള്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബാലചന്ദ്ര മേനോന്‍, സോനാ നായര്‍, ഷിബില, അഭിരാം, റോഷന്‍, കൃഷ്ണ പ്രഭ, ദിലീഷ് നായര്‍, അബു സലിം, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.സ്വന്തം സംവിധാനത്തില്‍ അല്ലാതെ പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായി വേണു ചിത്രത്തിലുണ്ടാകും.

ഇങ്ക് ലാബ് സിനിമാസിന്റെ ബാനറില്‍ ഡിക്‌സണ്‍ പൊടുത്താസും, സുരാജ് പി.എസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :