ആടുജീവിതം ചിത്രീകരണം കഴിഞ്ഞാൽ കാളിയനാകാൻ പൃഥ്വിരാജ്, അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 12 മെയ് 2022 (11:50 IST)

പൃഥ്വിരാജിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് 'കാളിയൻ'.ചിത്രം പ്രഖ്യാപിച്ചതു മുതൽ എല്ലാവരും ആവേശത്തിലുമാണ്. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെക്കുറിച്ച് പുതിയൊരു അപ്‌ഡേറ്റ് വന്നിരിക്കുകയാണ്.

സിനിമയ്ക്കായി അഭിനേതാക്കളെ തേടുകയാണ് പൃഥ്വിരാജും സംഘവും. ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവം ഉണ്ടെങ്കിൽ നിങ്ങൾക്കും ഓഡിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ പൃഥ്വിരാജ് തന്നെ പങ്കുവെച്ചിട്ടുണ്ട്.
പൃഥ്വിരാജിന്റെ 'ജനഗണ മന' പ്രദർശനം തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :