'ബ്രോ ഡാഡി'യുടെ സംവിധായകന്‍, ഷൂട്ടിങ് തിരക്കില്‍ പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (08:59 IST)

ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വിരാജ്. സംവിധായകനായും നടനായും ഒരേ സമയം ബ്രോ ഡാഡിക്ക് ഒപ്പം തന്നെ ഉണ്ടാകും അദ്ദേഹം. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പൃഥ്വിരാജ് നിര്‍ദ്ദേശം നല്‍കുന്ന ഭാവത്തിലുള്ള ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. നടന്‍ തന്നെയാണ് ഫോട്ടോ പങ്കു വെച്ചതും.

അടുത്തിടെയാണ് മോഹന്‍ലാല്‍ ഷൂട്ടിംഗ് സംഘത്തോടൊപ്പം ചേര്‍ന്നത്. മീനയും കനിഹയും കല്യാണി പ്രിയദര്‍ശന്‍ അടക്കമുള്ള താരങ്ങള്‍ ഹൈദരാബാദില്‍ ചിത്രീകരണ തിരക്കിലാണ്. ഇതൊരു കോമഡി ചിത്രമായിരിക്കുമെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :