കെ ആര് അനൂപ്|
Last Modified ശനി, 5 ഫെബ്രുവരി 2022 (09:08 IST)
ബിജുമേനോന്, പത്മപ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ലുകേസ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.ഉടുപ്പിയിലായിരുന്നു ടീം പാക്കപ്പ് പറഞ്ഞത്.
നിമിഷ സജയന്, റോഷന് മാത്യൂസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ജി ആര് ഇന്ദുഗോപന്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത്.
കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം കൂടിയായിരിക്കും ഇത്. അമ്മിണി പിള്ള കഥാപാത്രമായാണ് ബിജുമേനോന് എത്തുന്നത്.