താടിയും മീശയും നരച്ച് മുടി നീട്ടി ജോജു ജോര്‍ജ്, റിലീസിനൊരുങ്ങി ഒരു താത്വിക അവലോകനം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (11:07 IST)

തിയറ്ററുകള്‍ തുറക്കുമ്പോള്‍ ജോജു ജോര്‍ജിന്റെ ആദ്യം റിലീസിന് എത്തുന്ന ചിത്രം സ്റ്റാര്‍ ആകും. അതിനുശേഷം റിലീസ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള സിനിമകളില്‍ ഒന്നാണ് 'ഒരു താത്വിക അവലോകനം'. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ജോജുവിന് പിറന്നാളിനോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി.

ജോജു ജോര്‍ജും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസും ഷമ്മി തിലകനും രാഷ്ട്രീയക്കാരായി ചിത്രത്തില്‍ എത്തും. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പൂര്‍ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന സിനിമ കൂടിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :