ഒടിയനെ സംശയിക്കരുത്, ഇത് സന്തോഷിക്കേണ്ട സമയമാണെന്ന് സംവിധായകൻ

ഒടിയൻ 100 കോടി ക്ലബ്ബിൽ കയറി, അവിശ്വസിക്കുകയല്ല സന്തോഷിക്കുകയാണ് വേണ്ടത്: ശ്രീകുമാർ മേനോൻ

അപർണ| Last Modified വ്യാഴം, 13 ഡിസം‌ബര്‍ 2018 (14:44 IST)
ആരാധകർ ഏറെ ആകംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ഇതിനോടകം നിരവധി റെക്കോർഡുകൾ സ്വന്തമാക്കി കഴിഞ്ഞു. റിലീസിനു മുന്നേ 100 കോടി ക്ലബിൽ ഇടം നേടുന്ന ചിത്രമായി ഒടിയൻ മാറിക്കഴിഞ്ഞു. എന്നാൽ, ഇത് പലർക്കും ഇതുവരേയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ഈ സമയത്ത് 100 കോടി ക്ലബ് എന്ന നേട്ടത്തിൽ അവിശ്വാസവും സംശയവും പ്രകടിപ്പിക്കുകയല്ല, പകരം, സന്തോഷിക്കുകയാണു വേണ്ടതെന്ന് സംവിധായകൻ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
100 കോടി ക്ലബിൽ കയറി എന്നുപറയുന്നതിൽ എന്തിനാണ് സംശയം പ്രകടിപ്പിക്കുന്നത്? സിനിമയുടെ റീമേയ്ക്ക്, സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയിൽ നിന്നുള്ള വരുമാനവുമുണ്ട്.- ശ്രീകുമാർ പറയുന്നു.

തിരിച്ചുവരവിൽ പഴയ മഞ്ജു വാര്യരെ കാണാൻ ഇതുവരെ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, ഒടിയനിലെ പ്രഭ ആ വിടവും നികത്തുകയാണ്. പഴയ, ഊർജ്ജ്വസ്വലയായ മഞ്ജുവിനെ ഒടിയനിൽ കാണാനാകുമെന്ന് സംവിധായകൻ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :