കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 1 നവംബര്‍ 2021 (09:02 IST)
'പ്രേമ'ത്തിനുശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് നിര്‍മ്മിച്ചത് മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. പൃഥ്വിരാജും നയന്‍താരയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മാജിക് ഫ്രെയിംസിന്റെ പ്രൊഡക്ഷന്‍ നമ്പര്‍ 20 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കാനിരിക്കുകയാണ് മാജിക് ഫ്രെയിംസ്.
'ഞങ്ങളുടെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് നവംബര്‍ 2-ന് 11 AM-ന് പ്രഖ്യാപിക്കും. '- മാജിക് ഫ്രെയിംസ് കുറിച്ചു.