'മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും ചിത്രം, ബജറ്റ് 100 കോടി': മഹേഷ് നാരായണൻ ചിത്രം ചരിത്രം കുറിക്കും

മോഹൻലാൽ വില്ലൻ? മമ്മൂട്ടിയുടെ നായികയായി നയൻതാര!

Mammootty and Mohanlal
Mammootty and Mohanlal
നിഹാരിക കെ.എസ്| Last Modified ചൊവ്വ, 17 ഡിസം‌ബര്‍ 2024 (14:43 IST)
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി-മോഹൻലാൽ ഒന്നിക്കുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും അതിവേഗമാണ് സോഷ്യൽ മീഡിയയെ തീ പിടിപ്പിക്കുന്നത്. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ച് പ്രൊഡ്യൂസർമാരിൽ ഒരാളായ സുഭാഷ്. നൂറു ദിവസത്തിലധികം സിനിമയുടെ ചിത്രീകരണം ഉണ്ടെന്നും ഏകദേശം 100 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റെന്നും സുഭാഷ് പറയുന്നു. ഓൺ എയർ കേരള എന്ന യൂട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം.

'ഇതൊരു ത്രില്ലർ സിനിമ ആയാണ് ഒരുങ്ങുന്നത്. മമ്മൂട്ടി, മോഹൻലാൽ, ചാക്കോച്ചൻ, നയൻ‌താര തുടങ്ങിവർ ചിത്രത്തിൽ ഉണ്ട്. ഇപ്പോൾ ഷാർജ ഷെഡ്യൂൾ ആണ് പൂർത്തിയായിരിക്കുന്നത്. ഇനി ശ്രീലങ്കയിലും ഇന്ത്യയിലും യുകെയിലുമായി കുറച്ചധികം ഷെഡ്യൂളുകൾ ഉണ്ട്. വലിയ ചിത്രമാണ് ഏകദേശം നൂറ്, നൂറ്റമ്പത്ത് ദിവസത്തെ ചിത്രീകരണം ഉണ്ട്. നൂറു കോടി അല്ലെങ്കിൽ 90 കോടി അടുത്തതായിരിക്കും ചിത്രത്തിന്റെ ബജറ്റ്.

വലിയ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നത്. ആ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. രണ്ടു പേർക്കും തുല്യ റോളുള്ള ചിത്രമാണ്. ഇത് രണ്ടു പേരുടെയും ചിത്രമാണ് എന്ന് തന്നെ പറയാം. ജൂണിലാണ് സിനിമയുടെ കഥ കേൾക്കുന്നത്. ഏകദേശം മൂന്ന് മണിക്കൂർ കൊണ്ടാണ് കഥ പറയുന്നത്. കേട്ടപ്പോൾ തന്നെ ഓക്കേ പറയുകയായിരുന്നു. ആന്റോ ജോസഫ് , സി ആർ സലിം എന്നിവർ ചേർന്ന് ഒരു പ്രൊഡക്ഷൻ ഹൗസ് പോലെയാണ് സിനിമ നിർമിക്കുന്നത്,' സുഭാഷ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :