കെ ആര് അനൂപ്|
Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (10:53 IST)
'ബാറോസ്' ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്കും മുഴുവന്‍ ടീമിനും ആശംസകളുമായി സിനിമാലോകം എത്തിയിരുന്നു. കഴിഞ്ഞ ദിവസം പൂജ ചടങ്ങുകളില്‍ നേരിട്ടെത്തി മമ്മൂട്ടി തന്റെ പിന്തുണ അറിയിച്ചു. ഇപ്പോഴിതാ 'ബാറോസ്' ലെ പുതിയ പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന്റെ ഭൂതത്തിന്റെ രൂപവും പെണ്‍കുട്ടിയുമാണ് കാണാനാകുന്നത്. സേതു ശിവാനന്ദനാണ് പോസ്റ്ററിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
പൃഥ്വിരാജും ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാല്‍, പൃഥ്വിരാജ്, പ്രതാപ് പോത്തന് 'ബാറോസ്' ല്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. പൂര്‍ണ്ണമായും 3 ഡി ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രമാണ് 'ബറോസ്'. ഇന്ത്യയിലെ ആദ്യത്തെ 3 ഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിചാത്തന്' നിര്‍മ്മിച്ച ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് ശിവന് ക്യാമറ കൈകാര്യം ചെയ്യും.ഈ ഫാന്റസി ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.